മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത സിനിമ ,നാടക നടൻ കോട്ടയം സ്വദേശി റെജി ജോൺ നിര്യാതനായി



മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത സിനിമ ,നാടക നടൻ കോട്ടയം സ്വദേശി റെജി ജോൺ നിര്യാതനായി
 
സിനിമ ,നാടക നടൻ പാക്കിൽ കാരമൂട് വട്ടച്ചാണയ്ക്കൽ റെജി ജോൺ ( 66) നിര്യാതനായി. മാന്നാർ മത്തായി സ്പീക്കിംഗ്. സന്താനഗോപാലം, കർമ്മ, ബ്രിട്ടീഷ് മാർക്കറ്റ് . പെരും കളിയാട്ടം (റിലീസായില്ല) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിലെ വേഷമാണ്. "എടാ എൽദോ നിന്നെ സിനിമയിലെടുത്തു" എന്ന ജനാർദ്ദനൻ പറയുന്ന ഡയലോഗ് കേട്ട് ഓടി വരുന്നവരിൽ എൽദോയോടൊപ്പം റെജിയും ഉണ്ട്.



 ദൂത് വിഷൻ നാടക കമ്പനിയുടെ സ്വപ്ന ഗോപുരം,നക്ഷത്രം സാക്ഷി, അവൻ ദൈവപുത്രൻ എന്നീ നാടകങ്ങളിലും നിരവധി പ്രൊഫണൽ നാടകകമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കുറെ കാലമായി അസുഖബാധിതനായിരുന്നു. ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. രണ്ടാഴ്ച മുൻപ് രോഗം മൂർഛിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ: എലിയാമ്മ ജോൺ ,മക്കൾ: സ്റ്റെഫിൻ ജോൺ, സെറിൻ ജോൺ.
ഇന്നു വൈകുന്നേരം ഭൗതികശരീരം കാരമൂട്ടിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (വെള്ളി) 2 -ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
കോട്ടയം ചാലുകുന്ന് സി എസ് ഐ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments