ജർമ്മനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണുമരിച്ചു...സംസ്കാരം ഇന്ന് (24-02-2026-ചൊവ്വ) രാവിലെ 11ന് പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
കുഞ്ഞു ജനിച്ച സന്തോഷത്തിൽ കുഞ്ഞിനെയും ഭാര്യയേയും കാണാൻ ജർമ്മനിയിൽ നിന്നു നാട്ടിൽ വന്ന മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.
കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശി ബിബിൻ തോമസ് (34) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ബർലിനിൽ സ്വകാര്യ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ബിബിൻ.
ഒരു മാസം മുൻപ് ആണ് ഇളയ മകൾ ജനിച്ചത്. കുഞ്ഞിനെ കാണുന്നതിനാണ് ബിബിൻ അവധി എടുത്ത് നാട്ടിൽ ഓടി എത്തിയത്.
ഭാര്യ: റീന.
മൂത്ത മകൻ റേബൽ (6)
അവധി കഴിഞ്ഞു അടുത്ത ഞായറാഴ്ച ജർമ്മനിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് മാമൂടുള്ള ഭാര്യ വീട്ടിലാണ് കുഴഞ്ഞു വീണത്.
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



0 Comments