വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം.....മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു....മരിച്ചവരുടെ സംസ്കാരം ഇന്ന്


 കോഴിക്കോട്   വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.  

 പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി നടന്നു. കോര്‍പ്പറേഷനെതിരെ പ്രതിഷേധങ്ങള്‍ കടുക്കുകയാണ്.

  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, മേയര്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments