പൈക സെന്റ് ജോസഫ് പള്ളിയിലെ വി. യൗസേപ്പ് പിതാവിന്റെ തിരുനാളും ഊട്ടു നേർച്ചയും നാളെ (13.03.2026) മുതൽ 23 വരെ തീയതികളിൽ നടക്കും.
നാളെ രാവിലെ 6 ന് കുരിശിൻ്റെ വഴി, 6.15 ന് വി. കുർബാന, നൊവേന, വൈകിട്ട് 5 ന് വി. കുർബാന, നൊവേന. 14 ന് രാവിലെ 5.15 ന് കുരിശുപള്ളിയിൽ വി. കുർബാന, 6.15 നും വൈകിട്ട് 5നും വി.കുർബാന, നൊവേന. 15 ന് രാവിലെ 5 നും 7 നും 9.30 നും വൈകിട്ട് 4.30 നും വി. കുർബാന. 16, 17, 18, 19 തീയതികളിൽ രാവിലെ 6.15 നും വൈകിട്ട് 5നും വി.കുർബാന, നൊവേന.
20 ന് രാവിലെ 6 ന് കുരിശിൻ്റെ വഴി, 6.15 ന് വി. കുർബാന, നൊവേന, വൈകിട്ട് 4.45 ന് കൊടിയേറ്റ്- വികാരി ഫാ. മാർട്ടിൻ പന്തിരുവേലിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വി.കുർബാന, നൊവേന. 6 ന് ജോസഫ് നാമധാരികളുടെ സംഗമം. 21 ന് രാവിലെ 5.15 ന് കുരിശുപള്ളിയിൽ വി. കുർബാന, 6.15 ന് വി.കുർബാന, നൊവേന. വൈകിട്ട് 5 ന് കുർബാന, സന്ദേശം - ഫാ. ക്രിസ്റ്റി പന്തലാനിക്കൽ കാർമ്മികത്വം വഹിക്കും. 6.30 ന് ജപമാല പ്രദക്ഷിണം.
7.30 ന് ഫിലിം ഷോ - ഹോപ്പ്. തിരുനാൾ ദിനമായ 22 ന് രാവിലെ 5.30 നും, 7 നും, 9.30നും വി. കുർബാന, ഉച്ചകഴിഞ്ഞ് 3.30 ന് ചെണ്ടമേളം, ബാൻ്റുമേളം, 4.30 ന് തിരുനാൾ കുർബാന - ഫാ. തോമസ് മണ്ണൂർ, സന്ദേശം - ഫാ. ജോസ് നെല്ലിക്കാതെരുവിൽ, 6.30 ന് പ്രദക്ഷിണം ടൗൺ കുരിശുപള്ളിയിലേക്ക്. 7 ന് ലദീഞ്ഞ്, 8 ന് സമാപനാശീർവ്വാദം, 8.15 ന് ഊട്ടുനേർച്ച. 23 ന് രാവിലെ 6.30 ന് വി. കുർബാന, സെമിത്തേരി സന്ദർശനം.



0 Comments