കോട്ടയത്ത് ലോഡ്ജിൽ ഫോണിൽ ഭാര്യയെ വിളിച്ച് ലൈവ് ഇട്ട് യുവാവ് ആത്മഹത്യ ചെയ്തു.
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപം തടത്തിൽ ലോഡ്ജിൽ ഇടുക്കി സൂര്യനെല്ലി സ്വദേശി ലിൻറ്റോ മോൻ തോമസ് (37) ആണ് ആണ് ആത്മഹത്യ ചെയ്തത്.
ഇന്നു പുലർച്ചെ 2 ന് ഭാര്യയെ വിളിച്ച് മൊബൈലിൽ ലൈവ് ഓണാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. സൂര്യനെല്ലിയിൽ തോട്ടം തൊഴിലാളി ആയിരുന്നു. മദ്യപാനം മൂലം ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിനാൽ ജോലി തേടിയാണ് കോട്ടയം നഗരത്തിലെത്തിയത് പിന്നിട് ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി.
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ഫോണിൽ ഭാര്യയെ വിളിച്ച് ലൈവ് ഇട്ട ശേഷം ആത്മഹത്യ ചെയ്തത്. ഇയാൾ ഇതിനു മുൻപും ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു.
മൃതദേഹം പോസ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.



0 Comments