മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ മൂന്നു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ സരുയാർ ഹൊസൈൻ എക്സൈസ് പിടിയിലായി.
11.3.26 തീയതിയിൽ പുലർച്ചെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോയുടെ കഞ്ചാവുമായി പ്രതിയെ പിടികൂടുന്നത്. പശ്ചിമബംഗാൾ സംസ്ഥാനത്ത് മൂർഷിദാബാദ് ജില്ലയിൽ ഇസ്ലാംപൂർ സ്വദേശിയായ പ്രതി സ്വന്തം നാട്ടിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച വിതരണത്തിനായി ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘം സ്ഥലത്തെത്തി (നാട്ടുകാരുടെ സഹായത്തോടെ) പ്രതിയെ പിടികൂടുന്നത്.
പ്രതിയിൽ നിന്നും 3.03 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവ് ചെറിയ ചെറിയ പാക്കറ്റുകളിൽ ആയി ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും വിതരണം നടത്തുന്ന സംഘങ്ങൾക്ക് കൈമാറുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്ന് അറിയാൻ കഴിഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പ്രതിയുമായി ബന്ധപ്പെട്ട ആളുകളെ ആളുകളെ പറ്റിയുള്ള അന്വേഷണം നടന്നു വരികയാണ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി. അജയകുമാർ, പ്രവന്റ്റീവ് ഓഫീസർ (ഗ്രേഡ് )ഷബീർ എം എം, സിവിൽ എക്സൈസ് ഓഫീസർ മാഹിൻ പി.ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത പി. എൻ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ കേസ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.



0 Comments