കിടങ്ങൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി നിർവഹിച്ചു.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കിടങ്ങൂർ വില്ലേജ് ഓഫീസ് പുതുക്കി നിർമ്മിക്കുന്നതിന് ലക്ഷ്യമിട്ട് ആവിഷ്കരിച്ചിരിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ശിലാസ്ഥാപന കർമ്മവും നിർമ്മാണ ഉദ്ഘാടനവും റവന്യൂവകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിൽ നടപ്പാക്കിവരുന്ന ആധുനികവൽക്കരണത്തിൻ്റെ ഭാഗമായിട്ടാണ് കിടങ്ങൂർ വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി പുനർനിർമ്മാണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ കിടങ്ങൂർ വില്ലേജ് ഓഫീസ് നവീകരണത്തിന് വേണ്ടി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് സംസ്ഥാന സർക്കാർ നിർമ്മാണ ചുമതല ഏൽപിച്ചിട്ടുള്ളത്. കിടങ്ങൂർ വില്ലേജ് ഓഫീസ് പ്രവർത്തി ഉദ്ഘാടനത്തിൻ്റെ ശിലാഫലകം അഡ്വ.മോൻസ് ജോസഫ് എംഎൽഎ അനാവരണം ചെയ്തു.
കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, പാലാ ആർ. ഡി. ഒ മുഹമ്മദ് സഹീർ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ഗീത സുരേഷ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെയ്ജി പാലക്കലോടി , ബ്ലോക്ക് മെമ്പർമാരായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നീലകണ്ഠൻ നമ്പൂതിരി, മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ്, കിടങ്ങൂർ വില്ലേജ് ഓഫീസർ ജീമോൾ പി ജോൺ, വിവിധ കക്ഷി നേതാക്കളായ സിറിയക് തോമസ്, കെ കെ അയ്യപ്പൻ, ജോസ് കൊല്ലറാത്ത്, ബോബി മാത്യു, ശ്രീകുമാർ , പി ടി ജോസ് പാരിപ്പള്ളി, ഒ ടി ജോസ്, രാജീവ് കിടങ്ങൂർ, സുനു ഒറ്റാട്ട്, ബിജു ജോൺ, അശോക് കുമാർ പുതുമന, തോമസ് മാളിയേക്കൽ, ലിസ്സി എബ്രഹാം, ദീപു തേക്കിൻകാട്ടിൽ, ബിന്ദു രമേശ്, സതീഷ് ചേർപ്പുങ്കൽ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.





0 Comments