രാഷ്ട്രീയ സാമൂഹിക നേതൃത്വത്തിന്റെ വീഴ്ചകളും കുറവുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് മുന്നോട്ടുപോകുമ്പോഴും സത്യസന്ധമായ മാധ്യമപ്രവർത്തനം ലക്ഷ്യം വെച്ച് വേണം മുന്നോട്ടുപോകാൻ എന്ന് മാണി സി കാപ്പൻ എംഎൽഎ.... പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിലെ മാധ്യമപ്രവർത്തകരുടെ വർഷങ്ങൾ നീണ്ട മാധ്യമ രംഗത്തെ പ്രവർത്തന പരിചയം സമൂഹത്തിനും നാടിനും മുതൽക്കൂട്ടാവട്ടെ എന്ന് ജോസ് കെ മാണി എംപി.... പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിന്റെ ഉദ്ഘാടനം നടന്നു .
രാഷ്ട്രീയ സാമൂഹിക നേതൃത്വത്തിന്റെ വീഴ്ചകളും കുറവുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് മുന്നോട്ടുപോകുമ്പോഴും സത്യസന്ധമായ മാധ്യമപ്രവർത്തനം ലക്ഷ്യം വെച്ച് വേണം മുന്നോട്ടുപോകാൻ എന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.
പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിലെ മാധ്യമപ്രവർത്തകരുടെ വർഷങ്ങൾ നീണ്ട മാധ്യമ രംഗത്തെ പ്രവർത്തന പരിചയം സമൂഹത്തിനും നാടിനും മുതൽക്കൂട്ടാവട്ടെ എന്ന് ജോസ് കെ മാണി എംപിയും പറഞ്ഞു.
രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതൃത്വം തിങ്ങി നിറഞ്ഞ സദസ്സിനു മുൻപാകെ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിന് പ്രൗഢോജ്വല തുടക്കം.ഇന്ന് രാവിലെ 11 മണിക്ക് പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൻ്റെ ഉദ്ഘാടന ദീപം തെളിയിച്ചു. മുഖ്യപ്രഭാഷണം നടത്തിയ മാണി സി കാപ്പൻ എംഎൽഎ സെന്ററിന്റെ തീം സോങിൻ്റെ പ്രകാശന കർമ്മവും നിർവഹിച്ചു.പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൻ്റെ സാമൂഹിക സാംസ്കാരിക ബോധവൽക്കരണ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. പ്രസിഡൻറ് സാംജി പഴേ പറമ്പിൽ അധ്യക്ഷത വഹിച്ചു.ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് പി ജോർജ്, സെൻറർ സെക്രട്ടറി അനിൽ ജെ തയ്യിൽ, വൈസ് പ്രസിഡൻറ് ആർ വി ജോസ് എന്നിവർ പ്രസംഗിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കറ്റ് ജോസ് പ്ലാക്കൂട്ടം, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് സുബി സുരേഷ്, മുതിർന്ന മാധ്യമ പ്രവർത്തകരായ സുനിൽ പാലാ, ടി.എൻ. രാജൻ , സി.ജി. ഡാൽമി , ജോസ് ചെറിയാൻ മംഗളം, കെസിബിസി മദ്യവിരുദ്ധ കമ്മിറ്റി ചെയർമാൻ പ്രസാദ് കുരുവിള,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി ജി നായർ,പാലാ മുനിസിപ്പൽ കൗൺസിലർമാരായ ബിജു പുളിക്കകണ്ടം, ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, ബിജു വരിക്കയാനി, രജിത പ്രകാശ്, പ്രിൻസി സണ്ണി, ഷാജു തുരുത്തേൽ,ബിജു പാലൂപ്പടവൻ,കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ,തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ, ജനതാദൾ സംസ്ഥാന സെക്രട്ടറി രമേഷ് ബാബു, എൻസിപി ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ,യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി വരിക്കയിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻറ് പി സി ജോസഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻറ് ഔസേപ്പച്ചൻ തകിടിയേൽ,
ഡിസിസി സെക്രട്ടറി പ്രൊഫ.സതീഷ് ചൊള്ളാനി ,സി വൈ എംഎൽ പ്രസിഡൻറ് സതീഷ് മണർകാട്,മുൻ മുനിസിപ്പൽ ചെയർമാൻ കെ റ്റി മാത്യു,ജോസ് കുറ്റ്യാനിമറ്റം,സാബു എബ്രഹാം, ജയ്സൺ മാന്തോട്ടം, സാബു പ്ലാത്തോട്ടം,സന്തോഷ് പുളിക്കൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



0 Comments