രാമപുരം പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണവും പുനഃപ്രതിഷ്ഠാ ചടങ്ങുകളും മാർച്ച് 15 മുതൽ 21 വരെ നടത്തുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
നൂറ്റാണ്ടുകൾ പഴക്കമുള്ള വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യ ദേവ പ്രശ്ശ വിധിപ്രകാരം പുനർനിർമ്മിച്ചിട്ടുള്ള ശ്രീകോവിലിൻ്റെ സമര്‍പ്പണവും പുനഃപ്രതിഷ്ഠയും മാർച്ച്15 മുതല്‍ 21 വരെ നടക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മനീഷ് ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. മാർച്ച്15 ന് കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നും ഉച്ചക്ക് 1 മണിക്ക് വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളില്‍ എത്തി വൈകിട്ട് 5.30ശ്രീ കാര്‍ത്തിയായനി ദേവീ ക്ഷേത്രത്തിലെത്തി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശക്തീശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും.
15 ന് രാവിലെ 6.30 ന് ഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം, മഹാസുദര്‍ശന ഹോമം, പ്രസാദം ഊട്ട്, വൈകിട്ട് 5 ന് ഭഗവതി സേവ, 16 ന് രാവിലെ 6.30 ന് ഗണപതിഹോമം, തിലഹോമം, പ്രസാദം ഊട്ട്, 5.30 ന് ഭഗവതിസേവ, 17 ന് രാവിലെ 6.30 ന് ഗണപതിഹോമം, തിലഹോമം, ദമ്പതിപൂജ, കാല്‍കഴുകിച്ചൂട്ട്, വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സായൂജ്യപൂജ, ദഹനപ്രായശ്ചിത്തം, പ്രസാദം ഊട്ട്, 5.30 ന് ഭഗവതി സേവ, വാസ്തു ഹോമം, വാസ്തു കലശാഭിഷേകം, 18 ന് രാവിലെ 6.30 ന് ഗണപതിഹോമം, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പ്രസാദം ഊട്ട്, 5.30 ന് ഭഗവതി സേവ, ബിംബ ശുദ്ധകലശപൂജ, 19 ന് രാവിലെ 5 ന് ഗണപതിഹോമം, സംഹാരതത്വഹോമം, സംഹാരതത്വകലശപൂജ,
സംഹാരപാണി, സംഹാരതത്വകലശപൂജ, സംഹാരപാണി, കുംഭേശ - കര്‍ക്കരികലശപൂജകള്‍, പ്രസാദം ഊട്ട്, 5.30 ന് പ്രസാദശുദ്ധി, ബിംബശുദ്ധി കലശാഭിഷേകം, 20 ന് രാവിലെ 5 ന് ഗണപതിഹോമം, പ്രസാദ പ്രതിഷ്ഠ, കുംഭകലശാഭിഷേകം, പ്രതിഷ്ഠാ സദ്യ, വൈകിട്ട് പുഷ്പാഭിഷേകം, 21 ന് രാവിലെ 5 ന് ഗണപതിഹോമം, കുംഭേശ, ബ്രഹ്മകലശ, പരികലശപൂജകള്‍, വലിയപാണി, , പരികലശാഭിഷേകം, കുംഭേശ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, ഉച്ചപൂജ, പ്രസാദം ഊട്ട് എന്നിവ നടക്കും.
വീഡിയോ 👇👇👇
പത്രസമ്മേളനത്തിൽ സാബു വെട്ടി കാട്ടിൽ ,മനോജ് കിഴക്കേ കര, ബിജു പരോട്ടിയേൽ എന്നിവർ അറിയിച്ചു.
Ph. 9400420636




0 Comments