കോട്ടയം ജില്ലയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത് 19 പേര്‍




കോട്ടയം ജില്ലയില്‍ ഇന്ന്  നാമനിര്‍ദേശ പത്രിക നല്‍കിയത് 19 പേര്‍ 
 
 നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്ന് (ശനിയാഴ്ച) നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 19 പേര്‍ . ചങ്ങനാശേരി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ  ഓരോരുത്തരും  കോട്ടയം, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും വൈക്കത്ത് മൂന്നു പേരും പൂഞ്ഞാറിൽ നാലുപേരുമാണ്  പത്രിക നല്‍കിയത്.

ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം 20 ആയി. ഇന്ന്(ഞായര്‍) പത്രിക സ്വീകരിക്കില്ല. മാര്‍ച്ച് 23 തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.
പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments