പോണാട് കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ അശ്വതി ഭരണി കാർത്തിക മഹോത്സവം മാർച്ച് 21 22 23, അതായത് മീനം 7 8 9 തീയതികളിലായി നടക്കുന്നു.
ശനിയാഴ്ച അശ്വതി നാളിൽ രാവിലെ എട്ടുമണിക്ക് പൊങ്കാല നിവേദ്യം ഉണ്ടായിരിക്കും.
വൈകിട്ട് 5 30ന് തിരുവാതിര, 6:45 ന് പാലാ രാഗമാലിക അവതരിപ്പിക്കുന്നശാസ്ത്രീയ നൃത്ത സന്ധ്യ, എന്നിവ നടക്കും.
തുടർന്ന് ശ്രീ മഹാദേവ നൃത്ത വിദ്യാലയം വലവൂർ അവതരിപ്പിക്കുന്ന നൃത്താർച്ചന ഉണ്ടായിരിക്കും.
മീനഭരണി ദിവസം അടിച്ചിറ കാവിൽ നിന്ന് കാവടി കുംഭകുട ഘോഷയാത്ര നടക്കുന്നതാണ്.
11.30ന് വീരനാട്യം ശ്രീ ദുർഗ വീരനാട്യ സംഘം പോണാട് അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട് നടക്കും.
രാത്രി 9ന് കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന അനുഷ്ഠാന കലയായ ചൂട്ടുപടയണി ഉണ്ടായിരിക്കും.
തുടർന്ന് 9 മണിക്ക് നിർത്ത നാടകം കാലഭൈരവി,
പൂഞ്ഞാർ ഭരതകല അവതരിപ്പിക്കുന്നു.
മൂന്നാം ദിവസമായ കാർത്തിക നാളിൽ രാമപുരം ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഭജൻസ് ഉണ്ടായിരിക്കും.



0 Comments