പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസ് പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റ് പ്രസിദ്ധീകരിച്ച, പുസ്തകം ബേണിങ്ങ് യൂത്തിൻ്റെ പ്രകാശന കർമം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസിന് നൽകി നിർവ്വഹിച്ചു.
യു.ജി രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി അലോഷ്യസ് ജോമോൻ രചിച്ച ഈ ഗ്രന്ഥം യുവാക്കന്മാരുടെ സമൂഹത്തോടുള്ള കാഴ്ച്ചപ്പാടുകളും ദർശനങ്ങളും ഒപ്പം ആത്മ സംഘർഷങ്ങളുമെല്ലാം വിവരിക്കുന്ന കൃതിയാണ്. കോളേജ് പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തിറക്കുന്ന വിദ്യാർത്ഥിയുടെ ആദ്യ പുസ്തകമെന്ന ഖ്യാതിയും ഈ ഗ്രന്ഥത്തിനുണ്ട്. അക്കാദമിക്ക് രചനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പാലൈ മലയാളം റിസേർച്ച് ജേർണൽ ,പാലൈ ജേർണൽ ഓഫ് ബിസിനസ് സ്റ്റഡീസ് എന്നിവ കൃത്യമായി പുറത്തിറങ്ങുന്നുണ്ട് .
കൂടാതെ സിനിമയും സാഹിത്യവും എന്ന കൃതിയും മധ്യ പ്രദേശ് കഥകളും പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഓട്ടോണമസ് പദവിയ്ക്കൊപ്പം അക്കാദമിക്ക് തലത്തിലുള്ള ഔന്നത്യമാണ് സെൻ്റ് തോമസ് കോളേജ് ലക്ഷ്യം വയ്ക്കുന്നത് എന്ന് പ്രകാശനകർമം നിർവ്വഹിച്ചു കൊണ്ട് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസ് പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ കെ. തോമസ് , ബർസാർ ഫാ മാത്യു ആലപ്പാട്ട് മേടയിൽ പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ പ്രിൻസ് മോൻ ജോസ്. ലൈബ്രറേറിയൻ റവ ഫാ. ജുബിൻ വാഴയ്ക്കാപ്പാറ ,പി റ്റി എ സെക്രട്ടറി സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.




0 Comments