യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാളിൽ; ഉദ്ഘാടനം രമേശ് ചെന്നിത്തല



യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാളിൽ;  ഉദ്ഘാടനം രമേശ് ചെന്നിത്തല 

യുഡിഎഫ് സ്ഥാനാർഥി  മാണി സി കാപ്പൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാളിൽ  സംഘടിപ്പിക്കും.  

കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയാണ്.  കോട്ടയം എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നിർവഹിക്കും. 

മോൻസ് ജോസഫ് എംഎൽഎ യുഡിഎഫ് ജില്ലാ ചെയർമാൻ ഇ ജെ അഗസ്തി, ജില്ലാ കൺവീനർ ഫിൽസൺ മാത്യു  ഉൾപ്പെടെയുള്ള യുഡിഎഫിന്റെ നേതൃനിര   കൺവെൻഷനിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും. 

 പാലായുടെ മണ്ണിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ കന്നി പ്രസംഗം നാളെ 

യുഡിഎഫിന്റെയും കോൺഗ്രസിന്റെയും കരുത്തുറ്റ വനിതാമുഖമായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നാളെ മാണി സി കാപ്പന്  വോട്ട് തേടി പാലായിലെത്തും. ശ്രീനാദേവിയുടെ പാലായിലെ ആദ്യ രാഷ്ട്രീയ യോഗമാണ് നാളെ നടക്കുന്ന മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ.  തെരഞ്ഞെടുപ്പ് കൺവെൻഷനു ശേഷം നടക്കുന്ന നിയോജകമണ്ഡലത്തിലെ വനിതാ ജനപ്രതിനിധികളുടെ യോഗത്തെയും ശ്രീനാദേവി അഭിസംബോധന ചെയ്യും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments