ഫാ. ഡോ. പോൾ ആച്ചാണ്ടി സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറല്‍



സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി ഫാ. ഡോ. പോൾ ആച്ചാണ്ടിയെ തെരഞ്ഞെടുത്തു. 2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്‌ഠിച്ചിട്ടുള്ള ഫാ. പോൾ കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്നു. സന്യാസ സമൂഹത്തിന്റെ 39-ാമത് പൊതുസംഘമാണ് അടുത്ത ആറു വർഷത്തേക്കുള്ള സഭാ നേതൃത്വത്തെ തെരഞ്ഞെടുത്തത്.


1992 ഡിസംബറിലാണ് റവ. ഡോ. പോള്‍ അച്ചാണ്ടി വൈദിക പട്ടം സ്വീകരിച്ചത്. ചെന്നൈ ഐഐടിയില്‍നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റും എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവനായിരുന്നു. തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലായും പിന്നീട് പ്രോവിന്‍ഷ്യലായും സേവനമനുഷ്ഠിച്ചു.


തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍, ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രോ വൈസ് ചാന്‍സലര്‍, ധര്‍മാരാം കോളേജിന്റെ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഫാ. ബെന്നി നൽക്കര (വികർ ജനറൽ, അജപാലന പ്രേഷിതത്വത്തിന്റെ കൗൺസിലർ) ഫാ. ബിനോയ് ഇലവുങ്കൽ (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോം അറയ്ക്കൽ (സാമൂഹ്യ പ്രവർത്തനം, ആതുര സേവനം) ഫാ. ജോസഫ് പൊൻമാണി (ധനകാര്യം) എന്നിവരാണു കൗൺസിലർമാർ. ഫാ. ഷിജോ ആറ്റുപുറമാണ് ജനറൽ ഓഡിറ്റർ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments