നിയമസഭാ തെരഞ്ഞെടുപ്പ് ......... കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് 76 പേർ..... ചങ്ങനാശ്ശേരിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ......
നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയില്‍ മത്സര രംഗത്തുള്ളത് 76 പേർ.
ചങ്ങനാശേരിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് -11പേർ. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ 10 പേർ വീതവും കടുത്തുരുത്തിയിൽ ഒൻപത് പേരും വൈക്കം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിൽ എട്ടു പേർ വീതവുമാണ് പത്രിക നൽകിയിട്ടുള്ളത്.
കോട്ടയത്ത് ഏഴുപേരും കാഞ്ഞിരപ്പള്ളിയിൽ അഞ്ചുപേരും പത്രിക നൽകി.
പലരും ഒന്നിലധികം പത്രികകൾ നൽകിയിട്ടുണ്ട്. ആകെ 137 പത്രികകളാണ് ലഭിച്ചത്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.



0 Comments