പാലായുടെ മനസ്സ് യുഡിഎഫിന് ഒപ്പം, ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ പ്രതികരണം.....പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം; സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ



പാലായുടെ മനസ്സ് യുഡിഎഫിന് ഒപ്പം,  ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ പ്രതികരണം:  മാണി സി കാപ്പൻ

കേരളത്തിലെ ജനങ്ങൾ ഒരു ഭരണ മാറ്റത്തിന് ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് തനിക്ക് വോട്ടർമാരിൽ ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങൾ എന്ന്  മാണി സി കാപ്പൻ. യുഡിഎഫ് അധികാരത്തിൽ എത്തണമെന്നും യുഡിഎഫ് ജനപ്രതിനിധി പാലായിൽ നിന്ന് വിജയിക്കണമെന്നും  പാലായുടെ ജന മനസ്സ് നിശ്ചയിച്ചുറപ്പിച്ചു എന്ന ആത്മവിശ്വാസവും കാപ്പൻ പങ്കുവെച്ചു.  യുഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ വോട്ട് തേടുമ്പോൾ അത്രമാത്രം ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

യുഡിഎഫ് തലനാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാപ്പൻ. ബേബി തോമസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ബിജു പുന്നത്താനം, പ്രൊഫ.സതീശ് ചൊള്ളാനി, മോളിപീറ്റർ, കുര്യൻ നെല്ലുവേലി, ജോബി കുറ്റിക്കാട്ട്, ഡിജു സെബാസ്റ്റ്യൻ, താഹ തലനാട്ജ, സ്റ്റിൻ ബേബി, അമീൻ തലനാട് എന്നിവർ പ്രസംഗിച്ചു.


മണ്ഡലം കൺവെൻഷനുകളുടെ ഇടവേളകളിൽ പരമാവധി വീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്ത് വോട്ടർമാരെ നേരിൽ  കണ്ട് എംഎൽഎ മാണി സി കാപ്പൻ വോട്ട് അഭ്യർത്ഥിച്ചു.  ഇന്നലെ നടന്ന ഇലക്ഷൻ കൺവെൻഷന് പിന്നാലെ  യുഡിഎഫ് പ്രവർത്തകർ സ്ക്വാഡ് തല പ്രവർത്തനം ശക്തമാക്കി.

പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം;  സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: 

 പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം എന്നും യുഡിഎഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നിൽക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി മാണി സി കാപ്പൻ.  പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും മുഖമുദ്ര.  ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും  അദ്ദേഹം അവകാശപ്പെട്ടു.  യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ  ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു.  


യുഡിഎഫ് തലപ്പലം മണ്ഡലം ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാപ്പൻ.  ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും  അദ്ദേഹം അവകാശപ്പെട്ടു.  യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ  ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു.  യുഡിഎഫ് തലപ്പലം മണ്ഡലം ഇലക്ഷൻ കൺവെൻഷനിൽ  പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കാപ്പൻ.

 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് സ്കറിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സുനിൽ ഐസക് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ  മോളിപീറ്റർ പ്രൊഫ.സതീശ് ചൊള്ളാനി, ബിന്ദു സെബാസ്റ്റ്യൻ, ബിൻസി ടോമി, പ്രസന്ന സോമൻ, മാത്തുക്കുട്ടി ജോസഫ്ജീ, മോൻ തയ്യിൽ, സ്റ്റാൻലി മാണി, ജോർജ് മാത്യു തെക്കേൽ, ജോസഫ് പുട്ടിലാനി  എന്നിവർ പ്രസംഗിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments