എൻജിനീയറിങ് (ജെ ഇ)പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയ്ക്ക് തെളിവ്.: ജോസ് കെ മാണി
ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ചയും ഉയർപ്പ് തിരുനാൾ ദിനമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ മതവിശ്വാസത്തിന്റെ ഭാഗമായ പുണ്യ ദിനാചരണങ്ങളെയും കളങ്കപ്പെടുത്തുകയാണ്.മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ സംരക്ഷണവും നൽകുകയാണ്.കേരളത്തിൽ രാഷ്ട്രീയമായി വളരുന്നതിനായി ബിജെപി നടത്തുന്ന ക്രൈസ്തവ പ്രീണന നാടകത്തെയും രാജ്യമെമ്പാടും സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രിസ്തുമത പീഡനങ്ങളെയും വിശ്വാസി സമൂഹം ഗൗരവത്തോടെ കാണണം.ഇത്തവണ രാജ്യത്തെ ബഡ്ജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുത കൂടി വിശ്വാസികൾ കണ്ണു തുറന്നു കാണണം.പെസഹാ,ഈസ്റ്റർ ദിവസങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ജോസ് കെ മാണി കത്തയച്ചു.
മേലുകാവിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും
മലയോര മേഖലയായ മേലുകാവ് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മുൻകൈയെടുക്കുമെന്ന് പാലാ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.മേഖലയുടെ പ്രത്യേകതകൾ പരിഗണിച്ചുള്ള വിവിധ പദ്ധതികൾക്ക് പ്രാധാന്യം നൽകും.ഡെസ്റ്റിനേഷൻ ചലഞ്ചുകൾക്ക് പ്രാധാന്യം നൽകുന്ന മൗണ്ടൻ ടൂറിസ വികസനത്തിന് ഏറെ സാധ്യതകളാണ് മേലുകാവ് പഞ്ചായത്തിൽ ഉള്ളതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.എൽഡിഎഫ് മേലികാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.ടി സി ഷാജിയുടെ അധ്യക്ഷതയിൽ പി കെ ഷാജകുമാർ,പ്രൊഫ. ലോപ്പസ് മാത്യു,ബേബി ഉഴുത്തുവാൽ,ടോബിൻ കെ അലക്സ് , സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ,സാം കെ അലക്സ്, ടിറ്റോ മാത്യു തെക്കേൽ, അനുരാജ് പാണ്ടിക്കാട്ട്, അനൂപ് കെ കുമാർ,ജെറ്റോ ജോസഫ്, അലക്സ് ടി ജോസഫ്, കെ ജെ ജോസഫ് കള്ളികാട്ട് എന്നിവർ സംസാരിച്ചു.
അജയ് കെ കുമാർ,സണ്ണി മാത്യു മുളഞ്ഞനാൽ,അനുരാഗ് കെ ആർ(രക്ഷാധികാരികൾ)ടിറ്റോ ടി മാത്യു (കൺവീനർ),സാം അലക്സ് (ചെയർമാൻ),ഷാജി ജോസഫ് (സെക്രട്ടറി),പ്രേംജിത്ത് ലാൽ, ജെറ്റോ ജോസഫ്, ഷൈനി ബേബി (ജോയിൻ്റ് കൺവീനർമാർ), അലക്സ് ടി.ജോസ്, ടി സി ഷാജി (വൈസ് ചെയർമാൻമാർ)സണ്ണി ജോൺ, അബു ബാത്യു, വിഷ്ണു ബാബു(ജോയിൻറ് സെക്രട്ടറിമാർ)എന്നിവർ ഭാരവാഹികളായി 28 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
ബൃഹത്തായ പദ്ധതികൾ മണ്ഡലത്തിൽ എത്തിക്കും
തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണി.വികസന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും.തലപ്പുലം എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ലോപ്പസ് മാത്യു,സജേഷ് ശശി, ബാബു കെ ജോർജ്,ബെ 1ന്നി മൈലാടൂർ, കെ ഷാജ കുമാർ,വി ടി തോമസ്, ബേബി ഉഴുത്തുവാൽ, രാധാകൃഷ്ണൻ പി, സാബു കെ.കെ, വി കെ മോഹനൻ,സുഭാഷ് വലിയ പറമ്പിൽ, അഡ്വ ബിജു ഇളംതുരുത്തി, ബിജോ മാത്യു എന്നിവർ പ്രസംഗിച്ചു.




0 Comments