തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ ദീപാരാധനയ്ക്ക് ശേഷം കൊടിയേറി.
ശ്രീകൃഷ്ണസ്വാമി, ശ്രീമഹാദേവന്‍, ശ്രീനരസിംഹസ്വാമി എന്നീ മൂന്ന് കോവില്‍നടകളിലായി മൂന്ന് കൊടിമരങ്ങളിലാണ് കൊടിയേറിയത്. ക്ഷേത്രം തന്ത്രി ഓമനക്കുട്ടന്‍, മേല്‍ശാന്തി കെ.പി. ജയരാമന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
കൊടിയേറ്റിന് മുന്നോടിയായി തിരുവാതിരകളി നടന്നു. കൊടിയേറ്റിന് ശേഷം ആകാശവിസ്മയവും തുടര്‍ന്ന് ഗാനമേളയും നടന്നു.
ക്ഷേത്രോപദേശക സമതി പ്രസിഡന്റ് ഗോപി പിള്ള കാരുവള്ളില്‍, സെക്രട്ടറി സുധീഷ് ചെമ്പന്‍കുളം, വൈസ് പ്രസിഡന്റ് ഋഷികേശ് റ്റി കറ്റോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍ 05 ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, 05:30 ന് ഗണപതിഹോമം, 7:45 ന് ശ്രീഭൂതബലി ,08.30 ന് ശ്രീബലി,09:30 ന് നവകം ,പഞ്ചഗവ്യം, കലശാഭിഷേകം(ദര്‍ശനപ്രാധാന്യം), വൈകിട്ട് 05 ന് നടതുറക്കല്‍ പുരാണപാരായണം, കാഴ്ച ശ്രീബലി,ദീപാരാധന, തിരുവാതിര,വയലിന്‍ ഫ്യൂഷന്‍, കൊടിക്കീഴില്‍ വിളക്ക്.
നാളെ 10 ന് മുളപൂജ, ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന, തിരുവാതിര, ബാലെ, വിളക്കിനെഴുന്നള്ളിപ്പ്.
11 ന് ശ്രീബലി, ഭക്തിഗാനസുധ,ഉത്സവബലിദര്‍ശനം, പ്രസാദമൂട്ട്, ഡാന്‍സ്, വീരനാട്യം, വിളക്കിനെഴുന്നള്ളിപ്പ്.
12 ന് ശ്രീബലി, നാരായണീയ പാരായണം, ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, തിരുവാതിര, നൃത്തസന്ധ്യ, സംഗീതലഹരി, വിളക്കിനെഴുന്നള്ളിപ്പ്.
13 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, സോപന സംഗീതം, ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്.
14 ന് ശ്രീബലി, ചാക്യാര്‍കൂത്ത്, ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, തിരുവാതിര, ഡാന്‍സ്, കരോക്കെ ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്, കഥകളി.
15 ന് പുരാണ പാരായണം,ശ്രീബലി, സിനിമ സീരിയല്‍ താരം ശാലു മേനോന്റെ നൃതൃതി ഡാന്‍സ് പ്രോഗ്രാം, വലിയ വിളക്ക്.
പള്ളിവേട്ട ദിവസമായ 16 ന് ശ്രീഭൂതബലി, ശ്രീബലി, സ്‌പെഷ്യല്‍ തവില്‍ നാദസ്വരം, പാഞ്ചാരിമേളം, കാഴ്ച ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചവാദ്യം, സമൂഹപ്പറ, വരാഹി ഭജന്‍സ് കണ്ണൂരിന്റെ ഭജനാമൃതതരംഗിണി, പള്ളിക്കുറുപ്പ്.
ആറാട്ട് ദിവസമായ 17 ന് ആറാട്ട് പുറപ്പാട്, തിരു ആറാട്ട്, ആറാട്ടുസദ്യ, തിരുവാതിര, സുമേഷ് അയിരൂരിന്റെ ഭക്തിഗാനമേള, ആറാട്ടെതിരേല്‍പ്പ്, സ്‌പെഷ്യല്‍ തവില്‍, നാദസ്വരം,പാണ്ടിമേളം, കൊടിയിറക്ക്, ആകാശ വിസമയം, 25 കലശം, ദീപാരാധന അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി.





0 Comments