രാജ്യത്തിനാവശ്യമായ പാചക വാതകം കാത്തുവയ്ക്കാതിരുന്നത് കേന്ദ്രസർക്കാരിൻ്റെ പരാജയമാണ് കാണിക്കുന്നത് എന്ന് സി പി എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു.


രാജ്യത്തിനാവശ്യമായ പാചക വാതകം കാത്തുവയ്ക്കാതിരുന്നത് കേന്ദ്രസർക്കാരിൻ്റെ പരാജയമാണ് കാണിക്കുന്നത് എന്ന് സി പി എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു. 

വ്യാപാര വ്യവസായി സമിതി പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പിൽ നടത്തിയ അടുപ്പു കൂട്ടി സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സജേഷ്. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുന്നതിനുമുമ്പ് തന്നെ ഗ്യാസിന് വില കൂട്ടിയ സർക്കാർ രാജ്യത്തിന് ആവശ്യമായ പാചകവാതകം എത്തിച്ചു നൽകണമെന്നും പാചകവാതകം ഇല്ലാത്തതുകാരണം ഹോട്ടലുകൾ അടച്ചുപൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും സമിതിഏരിയ സെക്രട്ടറി ജോസ് കുറ്റ്യാനിമറ്റം അദ്ധ്യക്ഷപ്രസംഗത്തിൽ ആരോപിച്ചു. രാജു ജോൺ,ജോഷി, റ്റി.വി കുഞ്ഞുമോൻ, ദീപു സുരേന്ദ്രൻ, അജിത് അമ്പാടി എന്നിവർ പ്രസംഗിച്ചു














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments