ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്ര ശ്രീകോവില്‍ മുഖവാരം പിത്തള പൊതിയും.



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മുഖവാരം പിത്തള പൊതിയുന്നു.
 
പ്രമുഖ ശില്പി മുതലക്കോടം രാജേഷിന്റെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്.

അഞ്ച് ലക്ഷം രൂപയോളം മുടക്കിയാണ് പിത്തള പൊതിയല്‍ നടത്തുന്നത്. അടുത്തകാലത്ത് ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ നടത്തിയിരുന്നു. അതിനുശേഷമാണിപ്പോള്‍ ശ്രീകോവില്‍ പിത്തള പൊതിയല്‍ പണികള്‍ ആരംഭിക്കുന്നത്.
 


പിത്തള പൊതിയല്‍ പണികള്‍ക്കായുള്ള ഫണ്ട് സമര്‍പ്പണ ഉദ്ഘാടനം തുമ്പയില്‍ രാമകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ട് ഏറ്റുവാങ്ങി. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍, പ്രതിനിധി സഭാംഗങ്ങളായ പുത്തൂര്‍ പി.എന്‍. പരമേശ്വരന്‍ നായര്‍, പി.എന്‍. രാമചന്ദ്രന്‍ നായര്‍ ഗോപിനാഥന്‍ നായര്‍ രാമപുരം, ചിത്രാ വിനോദ്, ദിലീപ് ആരത്തുങ്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ആര്‍. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 
 
വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കുന്ന റീല്‍സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ നിര്‍വ്വഹിച്ചു. ക്ഷേത്രം മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സുനില്‍കുമാര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന റീല്‍സില്‍ കാര്‍ത്തിക ബിജു, അനാമിക, എസ്. അഭിനവ് കൃഷ്ണ, ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി, ദേവസ്വം കമ്മറ്റിയംഗം വിജയകുമാര്‍ ചിറയ്ക്കല്‍ തുടങ്ങിയവര്‍ വേഷമിടുന്നു. 
 
കണ്ണന്‍ കിടങ്ങൂരാണ് ക്യാമറാമാന്‍. റീല്‍സിന്റെ പ്രകാശനം നാളെ (24.3.26) നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments