മേവട മേജര്‍ പുറക്കാട്ട് കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം - മേവടപൂരം 2026 -ന് തുടക്കമായി. തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമ താരം മീനാക്ഷി അനൂപ് നിര്‍വഹിച്ചു.
മേവട പൂരം 2026 ന്റെ ആദ്യദിനത്തില്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ക്കു ശേഷം രാവിലെ ഏഴിന് പുരാണ പാരായണം, തുടര്‍ന്ന് വിശേഷാല്‍ പൂജ വഴിപാടുകള്‍ എന്നിവയും,
വൈകുന്നേരം ദീപാരാധന ചുറ്റുവിളക്ക് തായമ്പക താലപ്പൊലി കളം കണ്ട് തൊഴല്‍ എന്നിവയും നടന്നു.
വീഡിയോ ഇവിടെ കാണാം👇👇👇👇
മീനപ്പൂര
മഹോല്‍സവത്തിനോട് അനുബന്ധിച്ചുനടന്ന തിരുവരങ്ങിന്റെ ഉദ്ഘാടനം
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍ പി.ജി തെക്കേപേങ്ങാട്ടിന്റെ
അദ്ധ്യക്ഷതയില്‍ സിനിമാതാരവും ടോപ് സിംഗര്‍ അവതാരകയുമായ മീനാക്ഷി അനൂപ്
നിര്‍വ്വഹിച്ചു.
പുറയ്ക്കാട്ടുകാവിലമ്മയുടെ വിഗ്രഹ പ്രതിബിംബ ഛായാചിത്രത്തിന്റെ അനാച്ഛാദനം സിനിമാ സീരിയല്‍ താരവും സിനി മാജിക്ക് ഫെയിമുമായ ഐശ്വര്യ രാജീവ് നിര്‍വ്വഹിച്ചു. ഛായാചിത്രം വരച്ച കലാകാരന്‍ അനുരാജ് കൊങ്ങാണ്ടൂരിനെ വേദിയില്‍ ആദരിച്ചു.

തിരുവുത്സവ കമ്മറ്റി ജനറല്‍
കണ്‍വീനര്‍ മനോജ് എസ് നായര്‍ പന്തലാനിക്കല്‍ സ്വാഗതം പറഞ്ഞു.
ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. രാജേഷ് പല്ലാട്ട് തിരുവുത്സവം 2026 നോട് അനുബന്ധിച്ച് പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന സഹായനിധി സമര്‍പ്പണം നിര്‍വഹിച്ചു.
റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് എസ് സുരേഷ് കുമാര്‍, ഇടയാറ്റുകാവ് സബ് ഗ്രൂപ്പ് ഓഫീസര്‍ എം പി വേണു, തിരുവുത്സവം മുഖ്യ രക്ഷാധികാരി ഡോ. ദിവാകരന്‍ നായര്‍ പുത്തേട്ട്, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി എസ് ശശികുമാരന്‍ പന്തലാനിക്കല്‍, മാതൃസമിതി പ്രസിഡണ്ട് മഞ്ജു ദിലീപ് പള്ളിയമ്പില്‍, മാതൃസമിതി സെക്രട്ടറി പ്രസന്നകുമാരി പ്ലാക്കുഴിയില്‍, ഉപദേശക സമിതി സെക്രട്ടറി രാജേഷ് കെ ആര്‍ കടപ്ലാക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

നാളെ
രാവിലെ ഏഴു മുതല്‍ പുരാണ പാരായണം, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്,
വൈകുന്നേരം 6.20 മുതല്‍ ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, കഞ്ഞി വഴിപാട്,
രാത്രി 10 മുതല്‍ താലപ്പൊലി കളം കണ്ട് തൊഴല്‍ എന്നിവയും, തിരുവരങ്ങില്‍
രാവിലെ പത്തിന് സൗന്ദര്യലഹരി പാരായണം, വൈകിട്ട് 6 30ന് ഏഴാച്ചേരി ശ്രീഭദ്ര
തിരുവാതിര സംഘത്തിന്റെ പിന്നല്‍ തിരുവാതിര, 7.15ന് പുലിയന്നൂര്‍ ഗൗരീസംഘം
തിരുവാതിരസംഘം എന്‍എസ്എസ് വനിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി
എട്ടിന് പാലാ കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന
തപസ്യാര്‍പ്പണം 2026 എന്നിവ നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments