ബാലഗോകുലം ബാലമിത്ര ശിൽപ്പശാല സ്വാഗത സംഘം രൂപീകരിച്ചു



ബാലഗോകുലം ബാലമിത്ര ശിൽപ്പശാല സ്വാഗത സംഘം രൂപീകരിച്ചു 

ഏപ്രിൽ മാസം 29 മുതൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിൽ നടക്കുന്ന ബാലഗോകുലം ദക്ഷിണ കേരളം ബാലമിത്ര ശില്പശാലയുടെ സ്വാഗതസംഘ രൂപീകരണയോഗം മാർഗ്ഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പൊൻകുന്നം ഗോകുല ജില്ല സഹരക്ഷാധികാരി  മോഹൻകുമാർ അധ്യക്ഷനായ ചടങ്ങിൽ ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന അധ്യക്ഷൻ  എൻ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അരുണാപുരം ശ്രീരാമകൃഷ്ണ മഠം മഠാധിപതി സ്വാമി വീത സംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. 


സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി മാർഗ്ഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി, സ്വാമി  ഗരുഡധ്വജാനന്ദ തീർത്ഥപാദർ തീർത്ഥപാദാശ്രമം വാഴൂർ, സ്വാമി യതീശ്വരാമൃത ചൈതന്യ അമൃതാനന്ദമയി മഠം പാലാ, സ്വാമി വീത സംഗാനന്ദ ശ്രീരാമകൃഷ്ണ മഠം പാലാ, സ്വാമി അഭയാനന്ദ തീർത്ഥപാദർ കുടക്കച്ചിറ,  


കെ എൻ രാമൻ നമ്പൂതിരി ജില്ലാ സംഘചാലക് എന്നിവരെ രക്ഷാധികാരിമാരായും , ഡോക്ടർ എൻ കെ മഹാദേവൻ അധ്യക്ഷനായും ഉള്ള 101 അംഗ സ്വാഗതസംഘം ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി  കെ എൻ സജികുമാർ പ്രഖ്യാപിച്ചു. പി എൻ സുരേന്ദ്രൻ, ബി അജിത് കുമാർ, മനു കൃഷ്ണ, ശ്രീകല പ്രമോദ് എന്നിവർ നേതൃത്വം നൽകി



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments