കോട്ടയത്തെ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം.
ഇന്ന് ഉച്ചയ്ക്ക് 1.10ന് എല്ലാ പോസ്റ്റ് ഓഫീസുകളിലും ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്. പോസ്റ്റല്‍ സൂപ്രണ്ട് ജില്ലയിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സുരക്ഷയുടെ ഭാഗമായി കലക്ടറേറ്റിലും പരിശോധന നടന്നു. സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണി പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.



0 Comments