പാലാ റോട്ടറി (ഫയർ) സംസ്ഥാനതല കലാമത്സരങ്ങളിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവെച്ച് പാലാ റോട്ടറി ക്ലബ്ബ് ഓവർ ഓൾ കിരീടം കരസ്ഥമാക്കിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റോട്ടറി ക്ലബ്ബുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് പ്രതിഭയുടെ കരുത്തിൽ പാലാ റോട്ടറി ക്ലബ്ബ് ജേതാക്കളായത്..... വീഡിയോ വാർത്തയോടൊപ്പം


പാലാ റോട്ടറി (ഫയർ) സംസ്ഥാനതല കലാമത്സരങ്ങളിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവെച്ച് പാലാ റോട്ടറി ക്ലബ്ബ് ഓവർ ഓൾ കിരീടം കരസ്ഥമാക്കിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റോട്ടറി ക്ലബ്ബുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് പ്രതിഭയുടെ കരുത്തിൽ പാലാ റോട്ടറി ക്ലബ്ബ് ജേതാക്കളായത്..... 


​തിരുവാതിര, ലളിതസംഗീതം, ഗ്രൂപ്പ് മ്യൂസിക്, നൃത്തം, സ്കിറ്റ് തുടങ്ങിയ പ്രധാന ഇനങ്ങളിലെല്ലാം മികച്ച വിജയം നേടിയതാണ് ക്ലബ്ബിനെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. 

അഡ്വ. രാജേഷ്, റൊട്ടേറിയൻ മിന്നി ജെയിംസ് എന്നിവരുടെ കൃത്യമായ മേൽനോട്ടത്തിലും പരിശീലനത്തിലുമാണ് ഈ നേട്ടം കൈവരിച്ചത്. വിജയശില്പികളായ പ്രതിഭകളെ ആദരിക്കുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വിപുലമായ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കും.

​സമ്മാനദാനം 
നാളെ(മാർച്ച് 11, ബുധനാഴ്ച) രാത്രി 8 മണിക്ക് പാലാ റോട്ടറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി MP മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികളെ അനുമോദിക്കുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്യും. പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ സ്വാഗതവും, സെക്രട്ടറി അമൽ വർഗീസ് നന്ദിയും പ്രകാശിപ്പിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇


കലാവിജയികൾക്കുള്ള സ്വീകരണത്തോടൊപ്പം ലോക വനിതാ ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. ചടങ്ങിൽ ക്ലബ്ബിലെ സീനിയർ വനിതാ അംഗങ്ങളെയും വിശിഷ്ട വ്യക്തിത്വങ്ങളെയും ആദരിക്കും. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരായ പ്ലാസ്റ്റിക് സർജറി വിദഗ്ധ ഡോ. പൗളിൻ ബാബു, ഗൈനക്കോളജിസ്റ്റ് ഡോ. ബെറ്റി ജോസ് എന്നിവരെ വനിതാദിനത്തോടനുബന്ധിച്ച് പ്രത്യേകമായി ആദരിക്കുന്നതാണ്.


​പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സെക്രട്ടറി അമൽ വർഗീസ്, ട്രഷറർ ജോൺ കളപ്പുര എന്നിവർ പങ്കെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments