പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച പ്രതിക്ക് 4 വർഷം കഠിനതടവും /20000-രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച അകലക്കുന്നം വില്ലേജ് മറ്റക്കര കരയിൽ പാദുവ പള്ളി ഭാഗത്തു എരുവത്താനത്തു വീട്ടിൽ രാമൻകുട്ടി മകൻ 23 വയസ്സുള്ള രതീഷ് രാമൻകുട്ടി എന്നയാളെ 4വർഷം കഠിനതടവും, 20000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്
റോഷൻ തോമസ് ശിക്ഷ വിധിച്ചു.
പ്രതി പിഴ അടച്ചാൽ 1,5000രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്.ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും, J.J ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.10/9/24 നും 12/11/24 നുമാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്.പാലാ പോലീസ് സ്റ്റേഷൻ SI ആയിരുന്ന ബേബി ജോൺ കേസ് രജിസ്റ്റർ ചെയ്ത്
പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16സാക്ഷികളെ വിസ്തരിക്കുകയും 17 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.



0 Comments