പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസിൽ 15 വർഷം കഠിനതടവും 5,5000 /-രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ
അയർക്കുന്നം വില്ലേജ് അമയന്നൂർ കരയിൽ തു ണ്ടിൽപ്പടി ഭാഗത്തു പുളിയായിക്കുന്നേൽ വീട്ടിൽ കുറു ഗോപാലൻ മകൻ 32 വയസ്സുള്ള
കൊച്ചുമോൻ ഗോപാലൻ
എന്നയാളെ 15വർഷം കഠിനതടവും55000, /- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.
റോഷൻ തോമസ് ശിക്ഷ വിധിച്ചു
പ്രതി പിഴ അടച്ചാൽ 50,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്.ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.10/9/24 നും 12/11/24 നുമാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്.പാലാ പോലീസ് സ്റ്റേഷൻ SHO ആയിരുന്ന അനൂപ് ജോസ് രജിസ്റ്റർ ചെയ്ത കേസിൽ SI സജു. T. ലൂക്കോസ്
പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 18 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.



0 Comments