പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം


 കോട്ടയം   പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.  

 പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ അക്രമി സംഘം എത്തിയത്. തുടർന്ന്, ഇവർ മദ്യം ആവശ്യപ്പെട്ടു. എന്നാൽ, മദ്യം നൽകാനാവില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ നിലപാട് എടുത്തു. ഇതോടെ കയ്യിൽ കരുതിയിരുന്ന എയർ പിസ്റ്റൽ ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ ചൂണ്ടുകയായിരുന്നു.  

 തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. തുടർന്ന് പൊലീസ് സംഘം പിൻതുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments