ഞാന്‍ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിലാണ് ആദ്യമായി കോടതി കയറിയത്: മീനാക്ഷി അനൂപ്


 ന ടിയും അവതാരകയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ്. കുറിക്കു കൊള്ളുന്ന ക്യാപ്ഷനുകളിലൂടേയും ഗൗരവ്വമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുമെല്ലാം മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും മീനാക്ഷിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 

 സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ചും തനിക്ക് കോടതി കയറേണ്ടി വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് മീനാക്ഷി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ യാണ് താരത്തിന് കോടതി കയറേണ്ടി വന്നത്. മനപൂര്‍വ്വം അപകീര്‍ത്തിപ്പെ ടുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി തന്നെ നേരിടുമെന്നും മീനാക്ഷി പറയുന്നു. 


 ”പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്റെ പാഠപുസ്തകത്തിലെ കാര്യങ്ങളും എന്റെ അഭിപ്രായങ്ങളും പറയാന്‍ തുടങ്ങി. ഇതില്‍ പൊസിറ്റീവും നെഗറ്റീവുമാ കമന്റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാന്‍ മാനിക്കാറുണ്ട്.” എന്നും താരം പറയുന്നു. പിന്നാലെയാണ് മീനാക്ഷി കോടതി കയറിയതിനെക്കുറിച്ച് സംസാരിക്കുന്നത്.  

 ”മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോകുക എന്നതാണ് വഴി. ഒരിക്കല്‍ എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാന്‍ തളര്‍ന്നുപോകുമെന്നാണ്. ഞങ്ങള്‍ ഉടന്‍ സെബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്റെ ഫോട്ടോസ് അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. 


ആ കേസുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി കോടതിയില്‍ കയറിയത്” താരംപറയുന്നു. തുടര്‍ന്ന് പ്രതികളെ പിടിക്കുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. അതേസമയം താന്‍ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതു കൊണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയത്. നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണെന്നും മീനാക്ഷി പറയുന്നു. അതിനാല്‍ ഇത്തരണം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് പെണ്‍കുട്ടിയും ഭയപ്പെടാതെ നിയമസഹായം തേടുകയാണ് വേണ്ടതെന്നും മീനാക്ഷി പറയുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments