അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ ജില്ലാതല ഉദ്ഘാടനം; കോട്ടയം നഗരത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു



അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ ജില്ലാതല ഉദ്ഘാടനം; കോട്ടയം നഗരത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു
 
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന “നിർഭയ നിശ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തുടർന്ന് നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കുന്നു.

സ്ത്രീകൾ തൊഴിലിടങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ സുരക്ഷിതമായി മടങ്ങിയെത്താൻ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി കേരളാ പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് നിർഭയ നിശ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ഫെബ്രുവരി 24 ന് നിർവഹിച്ചു.

ഇതിന്റെ ഭാഗമായി മാർച്ച് 8-ാം തീയതി ഞായറാഴ്ച രാത്രി 8 മണിക്ക് കോട്ടയം കളക്ട്രേറ്റ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ് നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ കോട്ടയം ടൗണിലൂടെ വനിതകളുടെ നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കും.


സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ബോധവൽക്കരണം ലക്ഷ്യമാക്കി നടത്തുന്ന നൈറ്റ് വാക്ക് പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വനിതകളും പരിപാടിയിൽ പങ്കെടുക്കും.
സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല സഞ്ചാരാവകാശം ഉറപ്പാക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments