ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പിടിച്ചത്.
ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശവാസികളാണ് തീ ഉയർന്നത് കണ്ടത്. തുടർന്ന് ഇവർ അഗ്നിരക്ഷാസേനയെയും ഏറ്റുമാനൂർ പൊലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. മൊബൈൽ ഷോപ്പ് തീപ്പിടിച്ചതിനൊപ്പം ഏഷ്യാനെറ്റ് ഫൈബർ കേബിളും കത്തിനശിച്ചിട്ടുണ്ട്.



0 Comments