വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി സജി തോമസിന് (48) പരുക്കേറ്റു. രാവിലെ മടക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ഇന്നലെ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി വി എസ് അജുവിന് ( 30 ) പരുക്കേറ്റു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് തട്ടി വീണ് മണിമല സ്വദേശി മജോ ചാക്കോയ്ക്ക് ( 34 ) പരുക്കേറ്റു. വാകത്താനത്ത് വച്ച് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ കാർ ഇടിച്ച് വാകത്താനം സ്വദേശിനി അമ്മിണി ജോണിന് ( 81) പരുക്കേറ്റു -



0 Comments