തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഡോ.എന്‍. ജയരാജ്. ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിച്ചു മണ്ഡലം പിടിക്കാന്‍ ജോര്‍ജ് കുര്യനും റോണി കെ ബേബിയും.... കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത് വാശിയേറിയ പോരാട്ടം


  നിയമസഭയില്‍ കാഞ്ഞിരപ്പള്ളിയെ ആരു പ്രതിനിധീകരിക്കും. തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഡോ.എന്‍.ജയരാജ്. ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിച്ചു മണ്ഡലം പിടിക്കാന്‍ ബി.ജെ.പിയുടെ ജോര്‍ജ് കുര്യനും  കോണ്‍ഗ്രസിന്റെ റോണി കെ ബേബിയും. മൂന്നു മുന്നണികളുടെ കരുത്തരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.പഴയ വാഴൂരും കാഞ്ഞിരപ്പള്ളിയും ചേര്‍ന്നു പുതിയ കാഞ്ഞിരപ്പള്ളിയായപ്പോഴും മുമ്പും ഇടത് വലത് മുന്നണികള്‍ക്കും അവസരം നല്‍കിയിട്ടുണ്ട് മണ്ഡലം.റബറും കൃഷിയുമൊക്കെ വിധി പറയുന്ന മണ്ഡലത്തില്‍ സമുദായ വോട്ടുകളും നിര്‍ണായകമാണ്.ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല, കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു കാഞ്ഞിരപ്പള്ളി.ചിറക്കടവ്, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫാണ് ഭരിക്കുന്നത്. കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട്, കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം പഞ്ചായത്തുകള്‍ യു.ഡി.എഫും ഭരിക്കുന്നു.മുന്നു മുന്നണികള്‍ക്കും ശക്തമായ വോട്ട് ബാങ്കുള്ള ജില്ലയിലെ ഏക മണ്ഡലവും കാഞ്ഞിരപ്പള്ളിയിലാണ്.



 ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങ ളിലൊന്ന്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ.നേരത്തെ തീരുമാന മെടുത്തിരുന്നു.ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണു പ്രഫ. റോണി കെ.ബേബിയെ യു.ഡി.എഫ്. രംഗത്തിറക്കിയത്.കോണ്‍ഗ്രസിന്റെ് അവസാന ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ റോണി കെ.ബേബി ഇടംപിടിച്ചത്.ഡി.സി.സി.നാട്ടകം സുരേഷ് സ്ഥാനാര്‍ഥിയാകുമെന്ന രീതിയില്‍ പ്രചാരണം തുടങ്ങാനിരിക്കേയായിരുന്നു മാറ്റം. അധ്യാപകനെന്ന നിലയിലും രാഷ്ട്രീയക്കാരനായും കാഞ്ഞിര പ്പള്ളിയില്‍ സുപരിചിതനായ റോണി കെ.ബേബി സമുദായിക ബന്ധങ്ങളുമേറെ. ഇക്കുറി ക്രൈസ്തവ വോട്ടുകള്‍ പിടിച്ചു മണ്ഡലത്തില്‍ വിജയം ഉറപ്പിക്കാ നാകുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.


തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇത്തവണ മത്സരത്തിനൊരുങ്ങുന്ന ജയരാജ് ഇരു മുന്നണികള്‍ക്കും മുന്നില്‍ ഒരു വന്‍ മതില്‍ പോലെ നിലയുറപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വ്യക്തി, രാഷ്ട്രീയ,സാമുദായിക ബന്ധങ്ങളിലാണു ജയരാജിന്റെ പ്രതീക്ഷ. പരിചയപ്പെടു ത്തലുകളൊന്നും വേണ്ടെന്നത് മുന്നണിക്കു നേട്ടമാണ്. പഴയ വാഴൂരാകട്ടെ ജയരാജിന്റെ പിതാവ് കെ.നാരായണക്കുറുപ്പ് കുടുംബമെന്ന പോലെ പരിപാലിച്ച മണ്ഡലമായിരുന്നു. ആറു തവണ കുറുപ്പ് ഇവിടെ നിന്നു വിജയിച്ചു. മകന്‍ ജയരാജ് വിജയ തുടര്‍ച്ച ആവര്‍ത്തിച്ചു.കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് എന്‍.ജയരാജ് ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണ നടപ്പാക്കിയ സ്‌കൂളുകുടെയും കളിക്കളങ്ങളുടെയും നവീകരണം, മണ്ഡലത്തിലെ റോഡുകളുടെ ആധുനിക വല്‍ക്കരം, ജലവിതരണ പദ്ധതികള്‍ എല്ലാം വോട്ടായി മാറുമെന്നു ജയരാജ് പ്രതീക്ഷിക്കുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments