പാലാ നഗരത്തിൽ പരസ്യമായ പച്ചകുത്ത് .......!!! സ്ഥിരമായ ടാറ്റു കുത്തലിന് നിരവധി ആരോഗ്യ സംബന്ധമായ നിബന്ധനകൾ ഉള്ള സാഹചര്യത്തിലാണ് ഇതൊന്നും പാലിക്കാതെ അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ പാലാ നഗരത്തിലെ പാതയോരങ്ങളിൽ സ്ഥിരമായി ഉള്ള പച്ചകുത്ത് ഇടപാട് നടക്കുന്നത്......
ഒരു ആളെ പച്ചകുത്താൻ ഉപയോഗിക്കുന്ന സൂചി അണുവിമുക്തമാക്കാതെ മറ്റൊരാളിൽ പച്ചകുത്താൻ പാടില്ല എന്നിരിക്കെ ഒരേ സൂചി കൊണ്ടുതന്നെ നിരവധി പേരേ സ്ഥിരമായിട്ടുള്ള പച്ചകുത്ത് നടത്തുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്.
ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പാലാ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇത്തരം അനധികൃത പച്ചകുത്ത് പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് പാലാ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന നാല് പച്ചകുത്ത് കേന്ദ്രങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഒഴിവാക്കി.
ഇത്തരം പച്ചകുത്ത് കേന്ദ്രങ്ങൾ വ്യാപകമായതോടെ ഇത് എത്രയും വേഗം തടയണം എന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വിഭാഗവും രംഗത്തെത്തിയിരുന്നു .
150 രൂപാ മുതൽ 1000 രൂപാ വരെ തരാതരം പോലെ ആളുകളിൽ നിന്ന് ഈടാക്കിയാണ് ഇത്തരം ഇടങ്ങളിൽ പച്ചകുത്ത് നടത്തുന്നത്.



0 Comments