കുമിളി എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്ക് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ കായംകുളം സ്വദേശികളായ തറല്‍ വീട്ടില്‍ ആസിഫ് (27), ചെറുകാവില്‍ കിഴക്കേതില്‍ വീട്ടില്‍ ഹബീസ് (27) എന്നിവരെയാണ് സ്‌പെഷ്യല്‍ ജഡ്ജ് ഡോ. പി.കെ. ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
നാല് വര്‍ഷം കഠിനതടവ്, 25,000 രൂപ വീതം പിഴയടക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2019 ഒക്ടോബര്‍ 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമിളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് മൂന്ന് കിലോഗ്രാം കഞ്ചാവുമായി പ്രതികളെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ ടി.യും സംഘവും പിടികൂടുകയായിരുന്നു. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എം.എന്‍ ശിവപ്രസാദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.



0 Comments