വിപണിയിൽ ഇടപെടാൻ റമ്പൂട്ടാൻ കർഷക കൂട്ടായ്മ


വിപണിയിൽ ഇടപെടാൻ റമ്പൂട്ടാൻ കർഷക കൂട്ടായ്മ

 വിദേശ പഴങ്ങളായ റമ്പൂട്ടാൻ, പുലാസാൻ,
മാംഗോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവ യുടെ കാർഷിക പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും വിപണി സാധ്യതകൾ സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എലിക്കുളത്തെ കർഷകർ.
റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ
വിലസ്ഥിരതയില്ലായ്മ, കാലാവസ്ഥാ വ്യതിയാനം, ഉത്പാദന ഉപാധികളുടെ അമിത വില വർദ്ധന, പണിക്കാരുടെ അഭാവം എന്നിവയൊക്കെയാണ് പ്രദേശത്തെ കർഷകരെ വിദേശ പഴവർഗ്ഗവിളകളുടെ കൃഷിയിലേയ്ക്ക്
നയിച്ചത്. ഇതിൽ റമ്പൂട്ടാൻ കൃഷി പ്രദേശമാകെ വ്യാപിക്കുകയാണ്.
ഇവയുടെ കൃഷിരീതികളുടെ ഏകോപനം, ഫലങ്ങളുടെ ശരിയായ
സംരക്ഷണം, വിപണി ഉറപ്പാക്കൽ എന്നിവ വളർന്നു വരുന്ന പ്രശ്‌നങ്ങളാണ്.


ഇതിന്പ രിഹാരമായി വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന "ബാക്ക് ടു റൂട്ട്സ്" എന്ന കർഷക സംരംഭകരുമായി ചേർന്ന് വിപണി ഇടപെടലുകളെ കുറിച്ച്പ്രാ രംഭ ചർച്ചകൾ നടന്നു.
"ബാക്ക് ടു റൂട്ട്സ് : " മാനേജർ ജോസഫ് തറപ്പേലിൻ്റെ നേതൃത്വത്തിലുളള സംഘമാണ് എലിക്കുളത്തിൽ എത്തിയത്.
എല്ലാ തരം വിദേശ ഇനം പഴങ്ങളുടെയും വിപണനം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

കൃഷിയിട സന്ദർശനങ്ങളും വിലയിരുത്തൽ , പഠന പരിപാടി എന്നിവ നടന്നു. എലിക്കുളം കൃഷിഭവൻ്റെ മേൽനോട്ടത്തിലുള്ള റമ്പൂട്ടാൻ & എക്സോട്ടിക് ഫ്രൂട്ട്സ് ഫാർമേഴ്സ് ഫെഡറേഷനാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുക ... കൃഷി ഓഫീസർ കെ.പ്രവീൺ, അസി. കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, കർഷക പ്രതിനിധികളായ ജോണി ജോസഫ് ഇലവനാൽ, മാണി ജോസഫ് പുതുപ്പറമ്പിൽ, ജോഷി മാത്യു കുഴിക്കൊമ്പിൽ,
മുൻ ഗ്രാമ പഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ
തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു...



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments