അഭിഭാഷകരുടെ തൊഴിൽ സംരക്ഷണത്തിനും,ക്ഷേമ പദ്ധതികൾ ഉറപ്പ് വരുത്തുന്നതിനും കേരളാ ലോയേഴ്സ് ഫോറം ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് പ്രസിഡണ്ട് അഡ്വ: എ.എ.റസാഖ്


അഭിഭാഷകരുടെ  തൊഴിൽ സംരക്ഷണത്തിനും,ക്ഷേമ പദ്ധതികൾ ഉറപ്പ്  വരുത്തുന്നതിനും കേരളാ ലോയേഴ്സ് ഫോറം ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് അഡ്വ: എ.എ.റസാഖ് പറഞ്ഞു. യാതൊരു മാനദണ്ഡവുമില്ലാതെ അഭിഭാഷകർക്കും, പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത് പിൻവലിപ്പിക്കുന്നതിന് ലോയേഴ്സ്  ഫോറം ഇടപെടുമെന്നും അദ്ധേഹം പറഞ്ഞു.. 

കേരളാ ലോയേഴ്സ് ഫോറം കോട്ടയം ജില്ലാ സ്പെഷ്യൽ  കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ  ആവശ്യങ്ങൾ ഉന്നയിച്ചു നാളിതുവരെ ഒട്ടേറെ സമരങ്ങൾ  നടത്തിയിട്ടും , കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജസ്റ്റിസ് മോഹൻ കമ്മിറ്റി മുൻപാകെ  ലോയേഴ്സ് ഫോറം നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത് വരെ സമര പരിപാടികൾക്ക്  ലോയേഴ്സ് ഫോറം നേതൃത്വം കൊടുക്കുമെന്നും  അദ്ദേഹം പറഞ്ഞു. 


ലോയേഴ്സ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി. എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല  മുഖ്യ പ്രഭാഷണം നടത്തി.ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ലോയേഴ്സ് ഫോറം സംസ്ഥാന കമ്മറ്റിയംഗം  അഡ്വ. വി. പി നാസറിന് കൺവൻഷനിൽ സ്വീകരണം നൽകി.മുസ്ലിം ലീഗ് ജില്ലാ  വൈസ് പ്രസിഡന്റ്‌ അഡ്വ. പീർ മുഹമ്മദ്‌ ഖാൻ, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രൊഫ ഷഹവാസ് ഷെരീഫ്, ലോയേഴ്സ് ഫോറം ആലപ്പുഴ ജില്ലാ ജന.സെക്രട്ടറി അഡ്വ: ദിലിപ് ഖാൻ,അഡ്വ: നവാബ് മുല്ലേടം,അഡ്വ: എം.എ.റിബിൻഷാ, അഡ്വ: പി.ജെ. നിയാസ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ: റിയാസ് മമ്രാൻ സ്വാഗതവും, ജില്ല സെക്രട്ടറി അഡ്വ:ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു. ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോയേഴ്സ് ഫോറം സംസ്ഥാന ട്രഷറർ അഡ്വ: മുഹമ്മദ് ഷാഫിയെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൺവൻഷൻ തീരുമാനിച്ചു.


പുതിയ ഭാരവാഹികളായി
പ്രസിഡന്റ്‌ -അഡ്വ. പി എച്ച് ഷാജഹാൻ, വൈസ് പ്രസിഡന്റുമാർ അഡ്വ.എ. എസ്. സലിം, അഡ്വ.ഷാഹിദ, അഡ്വ.പി ജെ. നിയാസ് , അഡ്വ.പി ഐ നൗഷാദ് ,അഡ്വ. റിയാസ് ബിൻ കരീം ജനറൽ സെക്രട്ടറി : അഡ്വ: എം.എ.റിബിൻഷാ. സെക്രട്ടറിമാർ : അഡ്വ.നീനു. കെ. മുഹമ്മദ്‌, അഡ്വ. നസീർ വി എസ്,.അഡ്വ. ഫാത്തിമത് സുഹുറ, അഡ്വ. ഹാരിസ് നാഗമ്പടം, അഡ്വ. സൽമാൻ റഷീദ്, അഡ്വ. സുഹൈൽ ഖാൻ, ട്രഷറർ, അഡ്വ. നവാബ് മുല്ലേടം എന്നിവരെ തിരഞ്ഞെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments