കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു




 ആവേശകരമായ റോഡ് ഷോയിക്ക് ശേഷം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 

 കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരാണാധികാരി അനീഷ് ഈപ്പൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ് വാളും പത്രിക സമർപ്പണത്തിൽ സന്നിഹിതനായിരുന്നു.  

 കേന്ദ്ര മന്ത്രി അർജുൻ റാം മേഘ് വാൾ പരിപാടിയിൽ പങ്കെടുക്കാൻ  എത്തിച്ചേർന്നതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. സ്ഥാനാർഥിക്കൊപ്പം അദ്ദേഹവും റോഡ് ഷോയിൽ പങ്കാളിയായി.  മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ നിന്നും പ്രവർത്തകർ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു . 

 കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്കൂൾ ജംക്ഷനിൽ നിന്നു പ്രകടനം ആരംഭിച്ചത്. . പത്രിക സമർപ്പണം കഴിഞ്ഞ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന പ്രവർത്തനങ്ങളിലാണ് സ്ഥാനാർത്ഥി. പള്ളിക്കത്തോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിലും ജോർജ് കുര്യൻ പങ്കെടുത്തു. 



 ജോർജ് കുര്യനെ അറിയാം… 

കാണക്കാരി കുറുമുള്ളൂർ സ്വദേശിയായ ജോർജ് കുര്യൻ 1975 ൽ ജെ.പി മൂവ്മെൻ്റിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. അടിയന്തിരാവസ്ഥകാലത്ത് ജനസംഘവും ജെ.പി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ജനസംഘവുമായി അടിയന്തിരാവസ്ഥയിൽ തന്നെ ബന്ധമുണ്ട്. 1980 കളിൽ ബി.ജെ.പി ആരംഭിച്ചതു മുതൽ സജീവ പ്രവർത്തനാണ്വി ദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് സജീവമായത്, യൂണിറ്റ് പ്രസിഡൻ്റ് മുതൽ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് വരെ ചുമതലകളുമായി യുവമോർച്ചയിൽ പ്രവർത്തിച്ചു. തുടർന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയിൽ രണ്ട് പ്രാവശ്യം മെമ്പറായിരുന്നു (2007, 2013) ബി.ജെ.പി സംസ്ഥാനവ്യക്താവ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു .


 1999, – 2004′ അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഒ. രാജഗോപാലിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു, 2017 – 2020  ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചു. 2024 ജൂൺ 9 ന് മോദിജിയുടെ മൂന്നാം മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു തൂനപക്ഷകാര്യം ഫിഷറീസ് മൃഗസംരക്ഷണം ഡയറി എന്നിവയുടെ സഹമന്ത്രിയാണ്. 

 1997 ൽ യൂത്ത് എക്സ് ചെഞ്ച് പ്രോഗ്രാമിൽ അമേരിക്ക സന്ദർശിച്ചു , 2024 ഡിസംബറിൽ ജോർജ് കൂവക്കാട്ടിലിൻ്റെ സ്ഥാനാരോഹണത്തിന് 8 പേരെ ക്ഷണിച്ച പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.  പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാര ചടങ്ങിൽ പ്രസിഡൻ്റ് ഓഫ് ഇന്ത്യ നയി യ ഇന്ത്യൻ ഡലിഗേഷനിൽ അംഗമായിരുന്നു കത്തോലിക്കാ സഭയുടെ പാലാരൂപതയുടെ പാസ്റ്റിൽ കൗൺസിൽ അംഗമാണ് . എജ്യൂക്കേഷൻ സൊസൈറ്റി, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയിൽ സജീവ പ്രവർത്തകനായിരുന്നു. സുപ്രീം കോടതിയിൽ അഭിഭാഷകനായിരുന്നു  MA, LLB ബിരുദധാരിയാണ്. 

 1991, 1998 വർഷങ്ങളിൽ കോട്ടയത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു 1996 ൽ  മൂവാറ്റുപുഴ ലോകസഭാമണ്ഡലത്തിൽ BJP സ്ഥാനാർത്ഥിയായിരുന്നു, 2016 ൽ പുതുപ്പള്ളി നിയമസഭാമണ്ഡലത്തിൽ NDA സ്ഥാനാർത്ഥിയായി മത്സരിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments