ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് മരങ്ങോലി ,കോൺഗ്രസിൽ ചേർന്നു


ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് മരങ്ങോലി ,കോൺഗ്രസിൽ ചേർന്നു

 ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് മരങ്ങോലി ,പാർട്ടിയിൽ നിന്നും രാജിവച്ച് മാതൃ സംഘടനയായ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സംവിധാനത്തിന്റെ കൂടെ നിന്ന ജനാധിപത്യ കേരള കോൺഗ്രസിനെ ഇത്തവണ ഒരു സീറ്റ് പോലും നൽകാതെ ഉപദ്രവിക്കുകയാണ് എൽ.ഡി.എഫ്. ചെയ്തത്.


കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെയാണ് താൻ രാഷ്ട്രീയം ആരംഭിച്ചത്.ഐഎൻടിയുസി ബ്ലോക്ക് സെക്രട്ടറി,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ചിരുന്നു.
5 വർഷം മുമ്പ് ചില പ്രത്യേക സാഹചര്യത്തിലാണ് കോൺഗ്രസ്  പാർട്ടി വിടേണ്ടിവന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിൽ വരേണ്ടത് കേരള ജനതയുടെആവശ്യമാണ്.


ഈകാര്യങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതെന്നും,യാതൊരു ഉപാധികളും ഇല്ലാതെയാണ്  പ്രവർത്തിക്കുക.ഇത്തവണ 100 സീറ്റുകളിലധികം 
നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ജോർജ് മരങ്ങോലി പത്രസമ്മേളനത്തിൽ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments