എല്ലാവരും നോമിനേഷൻ കൊടുക്കട്ടെയെന്ന് കോൺഗ്രസിന് തീരുമാനിക്കേണ്ടിവരും: ഡാൻ്റീസ് കൂനാനിക്കൽ.


എല്ലാവരും നോമിനേഷൻ കൊടുക്കട്ടെയെന്ന് കോൺഗ്രസിന് തീരുമാനിക്കേണ്ടിവരും: ഡാൻ്റീസ് കൂനാനിക്കൽ. 

ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഇരുപത്തിനാലു മണിക്കൂറിനകം എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയിൽ ഇരുപത്തിനാലു മണിക്കൂർ എന്നത് ഇരുപത്തിനാലാം തീയതിക്കു ശേഷം എന്ന് തിരുത്തി വായിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.


 സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സ്ഥാനമോഹികളല്ലൊവർക്കും നോമിനേഷൻ കൊടുക്കാനുള്ള അവസരം കൊടുക്കാനും അതിനു ശേഷം പിൻവലിക്കലും പുറത്താക്കലും നടത്തി അന്തിമ പട്ടിക തയ്യാറാക്കാനാകുമെന്നനിലയിലേക്ക് കോൺഗ്രസ് നേതൃത്വം അപഹാസ്യമായിരിക്കുന്നതായും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുഫലം നൽകുന്ന അമിത ആൽമ വിശ്വാസവും യാഥാർത്ഥ്യബോധശൂന്യവുമായ തെറ്റായ വിലയിരുത്തലുകൾക്കും നിയമസഭാ ഇലക്ഷനിൽ യു.ഡി.എഫ് കനത്ത വിലകൊടുക്കേണ്ടിവരും. 


അധികാരത്തിലേറി മന്ത്രി പദവി ദുരുപയോഗം ചെയ്യാനുള്ള അതിരു വിട്ട അഭിനിവേഷവും എതിർ ചേരിയിൽ പരസ്പരം അപഹസിച്ചിരുന്നവർക്കുപോലും സീറ്റ് നൽകുന്ന സാഹചര്യവും ഗ്രൂപ്പ് , സബ് ഗ്രൂപ്പ് കളികൾക്കിടെ അർഹതയുള്ള നേതാക്കന്മാർ തഴയപ്പെടുന്നതും യു.ഡി.എഫ് ൻ്റെ തുടർ പതനം ഉറപ്പുവരുത്തുമെന്നും സീറ്റ് തർക്കത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്ന കോൺഗ്രസ് പാർടിക്കുള്ളിലെ കലാപം വിജയിച്ചു കഴിഞ്ഞാലുണ്ടാകാവുന്ന ഭരണസ്തംഭനവും അരാജകത്വവും വെളിപ്പെടുത്തുന്നതാണെന്നും വികസന തുടർച്ചയ്ക്കിണങ്ങുന്ന സുസ്ഥിര ഭരണത്തിന് എൽ.ഡി.എഫ് നു മാത്രമെ സാധിക്കുകയുള്ളുവന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments