‘ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും’… ഇറാന്റെ മുന്നറിയിപ്പ്


ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ മാധ്യമങ്ങളിൽ മുന്നറിയിപ്പ്. തസ്‌നിം ന്യൂസ്‌ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാൻ – അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കും എന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നിലപാട് ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 


വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ സ്വാധീനിച്ചേക്കും. ചർച്ചകൾക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രായേൽ നിലപാടാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് നേരെയും ഗൾഫ് രാജ്യങ്ങൾക്ക് നേരെയും നടന്നത് ശരിയായ കാര്യങ്ങളല്ല. സമാധാന ശ്രമങ്ങൾ തുടരുമെന്നും തുർക്കി അറിയിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments