പൂഞ്ഞാർ ന്യൂ സിറ്റിസൺ മെൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെന്റ് ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ എം ജെ നിർവഹിക്കും.. മത്സരത്തിൽ ലേലത്തിലൂടെ തെരഞ്ഞെടുത്ത കായികതാരങ്ങൾ ഉൾപ്പെടുന്ന എട്ടോളം ടീമുകളാണ് പങ്കെടുക്കുന്നത്. വിജയിക്കുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി 7001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 5001 രൂപയും ട്രോഫിയും, കൂടാതെ മികച്ച കളിക്കാരൻ, ഗോൾകീപ്പർ, ഡിഫൻഡർ എന്നിവർക്ക് പ്രത്യേക പുരസ്കാരവും നൽകും. പരിപാടികൾ വിശദീകരിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് അജീഷ്കുമാർ സി ആർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പി സി, കോർഡിനേറ്റർ അഡ്വക്കേറ്റ് ഈശ്വർ രാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
70 12 23 03 34


.jpg)


0 Comments