പുതുപ്പള്ളിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്ന് ചാണ്ടി ഉമ്മൻ



  പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.  മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും, ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾക്ക്  തന്നേയും, തൻ്റെ പ്രസ്ഥാനത്തേയും അറിയാം. ആ ഒരു സാഹചര്യത്തിൽ  എന്തിന് ധൂർത്ത് നടത്തണമെന്നാണ് ചാണ്ടിയുടെ ചോദ്യം. റോഡ് ഷോ , സൈക്കിൾ റാലി, ജനസമ്പർക്കയാത്ര എന്നിവയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments