അമ്മയുടെ അനുഗ്രഹം വാങ്ങി അച്ചാച്ചന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ച് ജോസ് കെ മാണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.


അമ്മയുടെ അനുഗ്രഹം വാങ്ങി അച്ചാച്ചന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ച് ജോസ് കെ മാണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

 നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുൻപ് ജോസ് കെ മാണി അമ്മയുടെ അനുഗ്രഹം വാങ്ങിയപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് കരിങ്ങോഴക്കൽ വീട്ടിൽ നടന്നത്.അഞ്ചു പതിറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീത്തിൻ്റെ ചലനങ്ങൾ നിയന്ത്രിച്ച കെഎം മാണിയുടെ സഹധർമ്മിണി കുട്ടിയമ്മ "അച്ചാച്ചന്റെ അനുഗ്രഹമുണ്ട് "എന്നു പറഞ്ഞു ജോസ് കെ മാണിയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു.
പിതാവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ കൈകൂപ്പി വണങ്ങി വീട്ടിൽ നിന്നും ഇറങ്ങി പ്രിയപ്പെട്ട അച്ചാച്ചന്റെ കത്തീ ന്ത്രൽ പള്ളിയിലെ കല്ലറക്കു മുന്നിൽ പ്രാർത്ഥനാ നിരതനായി ഏറെ നേരം നിന്ന ശേഷമാണ് ജോസ് കെ മാണി നിർദേശ പത്രിക സമർപ്പണത്തിന് പുറപ്പെട്ടത്.


പാലാ കുരിശുപള്ളിക്ക് മുന്നിലെത്തിയും പ്രാർത്ഥിച്ചു. തെരഞ്ഞെടുപ്പു പ്രചാര ഓഫീസിൽ എത്തി പ്രവർത്തകരും ഭാരവാഹികളുമായി ചർച്ചകൾ നടത്തി അവിടെനിന്നും പ്രവർത്തകർക്കും നേതാക്കൾക്കു മൊപ്പം സിവിൽ സ്റ്റേഷനിലെത്തി അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ രജ്ഞിത് ജോർജ് മുമ്പാകെ ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു,സിപിഐ നേതാവ് ബാബു കെ ജോർജ് എന്നിവരും പത്രിക സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.



തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കടകൾ കയറിയും ഓട്ടോ സ്റ്റാൻഡിൽ എത്തിയും ജോസ് കെ മാണി വോട്ട് അഭ്യർത്ഥിച്ചു.പിന്നീട് തലനാട് മൂന്നിലവ് ഭരണങ്ങാനം കടനാട് എന്നീ പഞ്ചായത്തുകളിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സംബന്ധിച്ചു.അതിനുശേഷം പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കുന്നതിനായി വിവിധ മേഖലകളിൽ ഭവന സന്ദർശനം നടത്തി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments