ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി


ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

 (19.03.2026) ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.  

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു. ബീഹാറിലെ മൈഥലി ഠാക്കൂറിനെപ്പോലെ ബഹുമുഖ പ്രതിഭയാണ് ആതിരയെന്നും സാബു ജേക്കബ് പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments