വനിതാദിനാചരണം : ജനപ്രതിനിധികളെ ഇന്ന് ആദരിക്കുന്നു




രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനാചരണം  ഇന്ന് (10.03.2026) രാവിലെ 10:00 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 

ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, രാമപുരം ഗ്രാമപഞ്ചായത്  വൈസ് പ്രസിഡന്റ്  സിന്ധു ടോം, രാമപുരം ഗ്രാമപഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മറ്റി  അംഗങ്ങളായ സൗമ്യ  സേവിയർ, മിനി റ്റി ജോൺ, ഉഴവൂർ ബ്ലോക്ക്  പഞ്ചായത്ത് അംഗം ലിസി ബേബി, പഞ്ചായത്ത് അംഗങ്ങളായ  മിനി സണ്ണി,ലിസമ്മ മത്തച്ചൻ, ലിജിമോൾ സണ്ണി സൗമ്യ ജോസഫ്, ഗോപിക ജി അമ്പാടി, സിന്ധു പി കെ, സാലി ജയ്മോൻ,  ആൻസ് മരിയ ജോസ്  എന്നിവരെ ആദരിക്കും. 

 കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.
 
 
 

 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments