കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി

 

കോട്ടയം  മെഡിക്കല്‍ കോളജില്‍ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളമടിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം. ഇന്നലെ രാവിലെ മുതല്‍ വെള്ളം ഇല്ലാത്തതില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.  ഔദ്യോഗികമായി ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്നലെ നടന്നിട്ടുള്ളത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വരികയായിരുന്നു. ഇന്നും ശസ്ത്രക്രിയകൾ നടക്കില്ല. അവശ്യ കാര്യങ്ങൾക്ക് വെള്ളം എത്തിക്കുന്നുണ്ട്എ ത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments