തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ



തനിക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഇന്ന് അള്‍ജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.


"ഇത് വായിക്കുന്ന ആളുകൾക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, അദ്ദേഹവുമായി (ട്രംപ്) ഒരു സംവാദത്തിൽ ഏർപ്പെടാൻ എനിക്ക് ഉദ്ദേശ്യമില്ല. മറിച്ച്, നമുക്ക് എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല- ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്; ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ചില ആളുകൾ ചെയ്യുന്ന രീതിയിൽ സുവിശേഷത്തിന്റെ സന്ദേശം ദുരുപയോഗം ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല."- ലെയോ പാപ്പ വ്യക്തമാക്കി.


യുദ്ധത്തിനെതിരെ ഞാൻ ഉറക്കെ ശബ്ദിക്കുന്നത് തുടരും, പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമാധാനവും ബഹുമുഖ സംഭാഷണവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. സഭയുടെ സന്ദേശം സുവിശേഷത്തിന്റെ സന്ദേശമാണ്: സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ."- തന്റെ ദൗത്യത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും ലെയോ പാപ്പ വ്യക്തമാക്കി. യുദ്ധത്തിനെതിരെയുള്ള ലെയോ പാപ്പയുടെ നിലപാടില്‍ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രതികരണം വിവാദത്തിന് കാരണമായിരിന്നു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments