പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചു. ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ പൂർണ്ണ സമ്മേളനത്തില്‍ ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചിരിക്കുന്നത്.
2007 നവംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഓസ്വാൾഡ് ഗ്രേഷ്യസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സഭാപരമായ കാര്യങ്ങളിലും സാമൂഹിക നീതിയിലും ആഗോള തലത്തിൽ തന്നെ വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് കർദിനാൾ ഗ്രേഷ്യസ്. പില്‍ക്കാലത്ത് റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകരിച്ചിരിന്ന 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും അംഗമായിരിന്നു.

ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ , കിഴക്കൻ ഏഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്ക മെത്രാന്‍ സമ്മേളനങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യൻ മെത്രാൻ സമിതി. മേഖലയിലെ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി ഐക്യദാർഢ്യവും സംയുക്ത ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ ലക്‌ഷ്യം. 1970-ൽ സ്ഥാപിതമായ ഏഷ്യൻ മെത്രാൻ സമിതിയിൽ, ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളിലുംപെട്ട മെത്രാന്മാര്‍ അംഗങ്ങളാണ്.

0 Comments