കൊല്ലപ്പള്ളി ടൗൺ ശുചീകരണവും ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നാളെ


കൊല്ലപ്പള്ളി ടൗൺ ശുചീകരണവും
ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നാളെ  (26-05-26)

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും കടനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നാളെ   കൊല്ലപ്പള്ളി ടൗൺ ശുചീകരിക്കും.

രാവിലെ 9.30 ന് വാർഡ് മെമ്പർ എസ്. ജ്യോതി ലക്ഷ്മി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.


ഉചകഴിഞ്ഞ്  2 ന് വ്യാപാരഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സാം കുമാർ കൊല്ലപ്പള്ളിയിലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം നിർവഹിക്കും.

ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് കടനാട് പഞ്ചായത്തിലാണ്. ഈ സാഹചര്യത്തിലാണ് ടൗൺ ശുചീകരണം, പ്രതിരോധ മരുന്നു വിതരണം എന്നിവ സംഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments