പാലാ നഗരസഭ വാർഷിക പദ്ധതി ദിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം ഇന്ന് രാവിലെ പാലാ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തി.
ഐ. സി. ഡി. എസ്. സൂപ്പർവൈസർ നിർവഹണം നടത്തിയ പദ്ധതി ആയിരുന്നു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ഡോക്ടർ ശുപാർശ ചെയ്ത ഉപകരണങ്ങളാണ് വിതരണം നടത്തിയത്.
പാലാ നഗരസഭ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിയ്ക്കകണ്ടം ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
പാലാ നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാർ കൗൺസിലർമാർ അങ്കണവാടി പ്രവർത്തകർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.



0 Comments